അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം; മലയാളികളെ ചൂഷണം ചെയ്ത് കര്‍ണാടക ആര്.ടി.സി
കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ നിസ്സഹായാവസ്ഥ മുതലെടുക്കാന്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്. കര്‍ണാടക ആര്.ടി.സിയുടെ ബസുകളിലെ പതിവ് ബസുകളിലെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതോടെയാണ് വാരാന്ത്യ, ആദ്യ ദിനങ്ങളിലെ തിരക്ക് മുതലെടുത്ത് പ്രത്യേക ബസ് സര്‍വിസുമായി ഇവര്‍ എറണാകുളത്തേക്ക് അധികമായി ഓടിക്കുന്ന 12ബസിലുംസീറ്റൊന്നിന് 330 രൂപയാണ് അധികമായി ഏര്‍പ്പെടുത്തിയത്. സമാനമായി കോട്ടയം, കണ്ണൂര്‍, കോഴിക്കോട് റൂട്ടുകളിലും ഏര്‍പ്പെടുത്തിയ അധിക സര്‍വിസുകള്‍ക്ക് 250 മുതല്‍ 350 രൂപ വരെ ഈടാക്കി മലയാളി യാത്രക്കാരെ പിഴിയുകയാണ്.
വാരാന്ത്യത്തില്സമരത്തെ തുടര്‍ന്ന് യാത്ര ദുരിതത്തിലായ മലയാളികളെ സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനം തന്നെ അവസരം മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നത് പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്. നിരക്ക് നിശ്ച്ചയിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് വാരാന്ത്യത്തിലും ഉത്സവകാലത്തും 12% വര്‍ദ്ധനവ് മാത്രം അനുവദിച്ചപ്പോഴാണ 30% വര്‍ദ്ധനവ് നടപ്പാക്കി കൊണ്ട് കര്‍ണ്ണാടക ആര്.ടി.സി യാത്രക്കാരെ പിഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."