തമിഴ്നാട്ടില്‍ ആന 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണു
ചെന്നൈ: തമിഴ്നാട്ടില്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് ആന വീണു. പഞ്ചപാലിയിലെ യെലഗുണ്ടൂരിലാണ് സംഭവം.
ഭക്ഷണം തേടിയിറങ്ങിയ പിടിയാന കൃഷിയിടത്തിലുള്ള കിണറ്റിലേക്ക് കാല്‍തെറ്റി വീഴുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. കൃഷിയിടത്തിന്റെ ഉടമയായ വെങ്കടാചലമാണ് കിണറ്റില്‍ വീണുകിടക്കുന്ന ആനയെ കണ്ടത്. അദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ വനംവകുപ്പ് ആനയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. ആന ആരോഗ്യത്തോടെ ഇരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായും ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നും ജില്ലാ വനംവകുപ്പ് മേധാവി രാജ്കുമാര് പറഞ്ഞു.
വലിയ മരത്തിന്റെ പെട്ടി കിണറ്റിലേക്ക് ഇറക്കിയാണ് ആനയെ പരിശോധിച്ചത്. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം ആനയെ മയക്കികിടത്തുകയും പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കാനുമാണ് തീരുമാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്കി. മൃഗഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."