മിനിസിവില്‍ സ്റ്റേഷനായുള്ള തൃത്താലക്കാരുടെ കാത്തിരിപ്പു നീളുന്നു
കൂറ്റനാട്: മിനിസിവില്‍ സ്റ്റേഷനായിയുളള തൃത്താലക്കാരുടെ കാത്തിരിപ്പു നീളുന്നു. തൃത്താലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു ഏകീകൃത സംവിധാനത്തിനു കീഴില്‍ വരുമെന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. നിലവില്‍ വിവിധ ഔദ്യോഗിക ആവശ്യത്തിനായി തൃത്താലയിലെത്തുന്ന നാട്ടുകാര്‍ പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഓഫിസുകള്‍ തമ്മിലുള്ള ദൂരം സേവനം തേടിയെത്തുന്നവരെ വലക്കുകയാണ്.
ഒന്നില്‍ കൂടുതല്‍ ദിവസം ആവശ്യങ്ങള്‍ക്കു പിറകേ നടക്കേണ്ടി വരുന്നതിനാല്‍ കൂടുതല്‍ സമയവും പണവും ഇതിനായി ചിലവഴിക്കേണ്ട അവസ്ഥയാണ്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങളൊന്നും ഇല്ലാതായതോടെ മിനിസിവില്‍ സ്റ്റേഷനെന്ന നാട്ടുകാരുടെ സ്വപ്നം ഇനിയും നീളും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തൃത്താലയില്‍ മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതിനായി അന്നത്തെ ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ചത് നാട്ടുകാര്‍ക്കു ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
ആ പ്രഖ്യാപനം വെറും കടലാസില്‍ മാത്രമായി ഒതുങ്ങി. ഇടതു സര്‍ക്കാര്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മിനി സിവില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."