നിയമസഭാ മാര്‍ച്ച് നടത്തും
കോട്ടയം: ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരാറുകാര്‍ ഈമാസം 23ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.സി ജോണ്‍ അധ്യക്ഷത വഹിക്കും.സര്‍ക്കാര്‍ കരാറുകാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, കുടിശ്ശിക ഉടന്‍ നല്‍കുക, പൊതുമരാമത്ത്മാനുവല് പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പവര്‍ ഓഫ് അറ്റോര്‍ണി
പുനസ്ഥാപിക്കുക, നിര്‍മാണസാമഗ്രികളുടെ വിലനിയന്ത്രിക്കുക, സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം പുനപ്പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്മാര്ച്ച് നടത്തുന്നത്.അസോസിയേഷന് സംസ്ഥാന സെക്രട്ടറി സോണി മാത്യു, ജില്ലാ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി അനില്‍ കെ കുര്യന്, ജില്ലാ ട്രഷറര്‍ എന്‍. രാജ്കുമാര് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."