HOME
DETAILS
MAL
കോല്‍ത്തടി വെട്ട് തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ നിലനിര്‍ത്തണമെന്ന്
backup
May 20 2017 | 21:05 PM
ഈരാറ്റുപേട്ട: സംസ്ഥാനത്തെ കോല്‍ത്തടി വെട്ട് തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ നിലനിര്‍ത്തണമെന്ന് ഐ.എന്‍.ടി.യു.സി പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേമനിധി ബോര്‍ഡിന്റെ തെറ്റായ നിലപാടുകള്‍ മൂലം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിക്ഷേധിക്കപ്പെട്ടിരിക്കുകായണെന്നും യോഗം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍ രാജീവ് അധ്യക്ഷത വഹിച്ചു. ചാക്കോ തോമസ്, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, ജോയി ഉറുമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."