കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം ദുസഹമാക്കുന്നു: ഡീന്‍ കുര്യാക്കോസ്
വൈക്കം: സാധാരണ ജനങ്ങളുടെയും യുവാക്കളുടെയും ജീവിതം ദുസഹമാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. 'വര്‍ഗീയതക്കെതിരെ നാടുണര്‍ത്താന്‍, ഭരണതകര്‍ച്ചക്കെതിരെ മനസുണര്‍ത്താന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യൂത്ത് മാര്‍ച്ചിന് വൈക്കത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍.
വര്‍ഗീയത ആളിക്കത്തിച്ച് ഭരണം ഉറപ്പിക്കാനാണ് കേന്ദ്ര-സര്‍ക്കാരും, എല്ലാ അഴിമതിക്കാരെയും സംരക്ഷിച്ച് ഭരണം നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറെ ഗോപുരനടയില്‍ നിന്നും വാദ്യമേളങ്ങളുടെയും നുറുകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് യൂത്ത് മാര്‍ച്ചിനെ സ്വീകരണവേദയിലേക്ക് ആനയിച്ചത്. കച്ചേരിക്കവലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, എ.സനീഷ്‌കുമാര്‍, അബ്ദുല്‍സലാം റാവുത്തര്‍, പി.എന്‍ ബാബു, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, അഡ്വ. വി.സമ്പത്കുമാര്‍, പി.കെ ദിനേശന്‍, ടി.ടി സുദര്‍ശനന്‍, എം.കെ ഷിബു, മോഹനന്‍ പുതുശ്ശേരി, ആര്‍.അനീഷ്, വിജയമ്മ ബാബു, ലീന ഡി.നായര്‍, ടി.എം ഷെരീഫ്, പി.ടി സുഭാഷ്, എം.ടി അനില്‍കുമാര്‍, റെജി മേച്ചേരി, എം.ആര്‍ ഷാജി, അഡ്വ. കെ.പി ശിവജി, അനൂപ് വിജയന്‍, ഷാനവാസ്, ജോര്‍ജ്ജ് വര്‍ഗീസ്, കെ.കെ ചന്ദ്രന്‍, പി.എന്‍ കിഷോര്‍കുമാര്‍, ജയകുമാര്‍, എന്‍.സി തോമസ്, കെ.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."