HOME
DETAILS
MAL
തകര്‍ന്നു തരിപ്പണമായി സെന്‍ഗുപ്ത റോഡ്
backup
September 23 2018 | 11:09 AM
ഒറ്റപ്പാലം: തകര്‍ന്നു തരിപ്പണമായ നഗരത്തിലെ സെന്‍ഗുപ്ത റോഡിന്റെ അവസ്ഥ ദയനീയം. ഒറ്റപ്പാലം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിന്നായി വണ്‍വേ റോഡായി ഉപയോഗിക്കുന്ന സെന്‍ഗുപ്ത റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. സംസ്ഥാന പാതയില്‍ നിന്നും ചെര്‍പ്പുളശ്ശേരി റോഡിലേക്കും,
ഇപ്പോള്‍ പാലക്കാട് ഭാഗത്തേക്കും പോകുവാന്‍ ഉപയോഗിക്കുന്ന അരക്കിലോമീറ്റര്‍ റോഡാണിത്. വാഹനങ്ങള്‍ക്ക് കുഴികള്‍ കാരണം ഗതാഗതസ്തംഭനം പതിവാണ്. നിരവധി അപകടകുഴികളുള്ള ഈ റോഡില്‍ രണ്ട് ഹമ്പുകളും,മുഴുനീളംകയറ്റമുള്ളതുമായ ഇതുവഴി വേണം ചരക്ക് വാഹനങ്ങളടക്കം കടന്നുപോവാന്‍. നഗരസഭയോ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമോ അടിയന്തരമായി കുഴികള്‍ അടച്ചു ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."