സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഓഗസ്റ്റ് മുതല്‍ ട്രഷറിയില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഓഗസ്റ്റ് മുതല്‍ ട്രഷറിയില്‍. നിലവില്‍ ബാങ്ക് വഴിയാണ് ശമ്പളം വിതരണം ചെയ്യുന്നത്.
ശമ്പളം ബാങ്കില്‍ വേണമെന്ന് നിര്ബന്ധമുള്ളവര് ജൂലൈ 15ന് മുന്‍പ് സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസര്‍മാരെ (ഡി.ഡി.ഒ) രേഖാമൂലം അറിയിക്കണം. ഇതിനുള്ള അപേക്ഷാഫോം ട്രഷറി വെബ്സൈറ്റിലും ശാഖകളിലും ലഭിക്കും. ശമ്പളത്തില്‍ നിന്നുള്ള ഒരു നിശ്ചിത തുകയും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തെ അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ട്രഷറി വഴി വിതരണംചെയ്യുന്നതിന്റെ ഭാഗമായി ഇ.ടി.എസ്.ബി അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. ഇ.ടി.എസ്.ബി അക്കൗണ്ടുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ബാങ്കിങ്, പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കാന്‍ ജീവനക്കാര്‍ ഡി.ഡി.ഒമാര്‍ക്ക് കെ.വൈ.സി സമര്‍പ്പിക്കണം.
ട്രഷറിയില്‍ നിന്നോ ട്രഷറി വെബ്സൈറ്റില്‍ നിന്നോ കെ.വൈ.സി ഫോം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നല്‍കണം. കെ.വൈ.സിയിലും ഈ നമ്പര്‍ രേഖപ്പെടുത്തണം. ശമ്പളം കൈപ്പറ്റുന്ന രീതി ജീവനക്കാരന് എപ്പോള്‍ വേണമെങ്കിലും മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."