എല്‍.ഡി.എഫ് തള്ളിയ കാരാട്ട് ഫൈസല്‍ പത്രിക നല്‍കി; സ്വതന്ത്രനായി
കൊടുവള്ളി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുകയും പിന്നീട് വിവാദമായതോടെ ഒഴിവാക്കപ്പെടുകയും ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതന്‍ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭ ഡിവിഷന്‍ 15 ചുണ്ടപ്പുറത്ത് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വരണാധികാരി ശ്രീജന് മുന്‍പാകെ ഫൈസല്‍ പത്രിക സമര്‍പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ ചുണ്ടപ്പുറത്ത് കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഫൈസല്‍ പ്രചാരണവും ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി എല്‍.ഡി.എഫ് പ്രാദേശിക ഘടകത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. മത്സരരംഗത്ത് നിന്നു മാറി നില്‍ക്കണമെന്ന് ഫൈസലിനോട് ആവശ്യപ്പെട്ട എല്‍.ഡി.എഫ് ഐ.എന്‍.എല്‍ കൊടുവള്ളി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഒ.പി റഷീദിനെ പകരം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഒ.പി റഷീദ് ബുധനാഴ്ച പത്രിക നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."