HOME
DETAILS

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്ന് ജനപ്രതിനിധികള്‍

  
backup
May 20 2017 | 21:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0-3



കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 1344 വാര്‍ഡുകളില്‍ ശുചിത്വ സമിതിയും ശുചിത്വസഭയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
വീടുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് വാര്‍ഡിലുളള എല്ലാ വീടുകളിലും സമിതിയുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ടപരിശോധന പൂര്‍ത്തിയായി.  അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും ഹരിജന്‍ കോളനികളിലും പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന്  യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച  കളക്ടര്‍ സി.എ ലത പറഞ്ഞു.
മഴക്കാല രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുളള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്തണം, കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്തണം. പ്രദേശത്തെ ജലാശയങ്ങളില്‍ ഒഴുക്കുണ്ടാകുന്ന സാഹചര്യമുണ്ടാക്കണം. കൃഷിയില്ലാതെ പാടങ്ങളില്‍ വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത്.
തൊഴിലുറപ്പ് പ്രവര്‍ത്തകരും ഓട ശുചിയാക്കുന്നവരും കന്നുകാലികളെ വളര്‍ത്തുന്നവരും പനി ബാധിച്ചാലുടന്‍ ചികിത്സ തേടണമെന്നും ശുചിത്വാവബോധം കുറഞ്ഞ ജനവാസ കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി സംഘടിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, കെ.എം. മാണി എം.എല്‍.എയുടെ പ്രതിനിധി കെ.ജെ.ഫിലിപ്പ്, പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടെ പ്രതിനിധി മുഹമ്മദ് സക്കീര്‍, നഗരസഭ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago