HOME
DETAILS

മദ്യം-മയക്കുമരുന്ന്: 551 പേരെ അറസ്റ്റ് ചെയ്തു

  
backup
May 20 2017 | 21:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-551-%e0%b4%aa%e0%b5%87%e0%b4%b0

 

കോട്ടയം: മദ്യം -മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 551 പേരെ കഴിഞ്ഞ ഒരു മാസത്തിനകം അറസ്റ്റ് ചെയ്തതായി കലക്ടറേറ്റില്‍ നടന്ന ജില്ലാ ജനകീയ സമിതിയോഗത്തില്‍ കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.രാജന്‍ അറിയിച്ചു.
253 പേരെ എക്‌സൈസും 247 പേരെ പൊലിസുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വിദേശമദ്യം, ബിയര്‍, ചാരായം വാഷ്, വൈന്‍, ഗഞ്ചാവ്, കള്ള്, പുകയില, ഹാന്‍സ് എന്നിവയും പിടിച്ചെടുത്തു.
മദ്യകടത്തുമായി ബന്ധപ്പെട്ട് 7439 വാഹനങ്ങളില്‍  നടത്തിയ പരിശോധനയിലൂടെ 12 വാഹനങ്ങളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 65 അന്യസംസ്ഥാന തൊഴിലാളി ലേബര്‍ ക്യാംപുകളിലും 99 പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലും പരിശോധന നടത്തി. ചങ്ങനാശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമാകുന്നതായി സമിതി അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. ട്രാഡയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്തുന്ന 18 നും 20നുമിടയില്‍ പ്രായമുളളവരുടെ എണ്ണം വര്‍ധിക്കുന്നതായി ട്രാഡ പ്രതിനിധി അറിയിച്ചു.
പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ആശയമടങ്ങുന്ന മത്സരങ്ങളും ക്ലാസുകളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago