ബലാത്സംഗ കേസിലെ കുറ്റാരോപിതനെ മര്‍ദ്ദിച്ച് തൃപ്തി ദേശായി; വിഡിയോ
പൂനെ: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന യുവാവിനെ മര്‍ദ്ദിച്ച് ഭൂമാതാ സേനാ അധ്യക്ഷ തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.
വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപണവിധേയനായ 25 കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ തൃപ്തി ദേശായി തന്നെയാണ് പുറത്തുവിട്ടത്. തൃപ്തിയും സഹപ്രവര്‍ത്തകരും യുവാവിനെ ചെരിപ്പുകൊണ്ടടിക്കുന്നതാണ് വീഡിയോയിലുള്ളത്.
#WATCH: Bhumata Brigade activist Trupti Desai thrashed a man for allegedly breaking marriage promises,in Pune (Maha)https://t.co/KC4ZXOY4gH
— ANI (@ANI_news) July 27, 2016
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'യുവതി പരാതിയുമായി എന്നെ സമീപിച്ചിരുന്നു. ഞാന്‍ അപ്പോള്‍ യുവാവിന്റെ പിതാവുമായി സംസാരിച്ചു. പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന അയാള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞു. അയാളെ ഒരു പാഠം പഠിപ്പിക്കാനാണ് ഞാന്‍ ഇങ്ങനെ ചെയ്തത്.' തൃപ്തി ദേശായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."