'മുസ്ലിം ലീഗ് എല്ലാ സമുദായക്കാരോടും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി'
ഈരാറ്റുപേട്ട; മുസ്ലിം ലീഗ് എല്ലാ വിഭാഗം ജനങ്ങളോടും ഒരേ സമീപനം പുലര്‍ത്തുന്ന പാര്‍ട്ടിയാണന്ന് മുസ്ലിം ലീഗ് അഖിലേന്തൃ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
അതിനുദാഹരണമാണ് ബൈത്തറഹുമ പോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സമുദായക്കാര്‍ക്കും വീടു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബൈത്തുറഹുമ എന്ന പേരില്‍ പണികഴിപ്പിച്ച വീടിന്റെ ഉദ്ഘാടന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേനത്തില്‍ വി.എച്ച്.നാസര്‍ അധ്യക്ഷത വഹിച്ചു.ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പി.എം.ഷെരീഫ്, അസീസ് ബഡായി, എം.പി സലിം .വി .പി നാസര്‍,വി.എം സിറാജ്, അന്‍വര്‍ അലിയാര്, നിസാര്‍ കുര്‍ബാനി, അഡ്വ വി.പി നാസര്‍, അഡ്വ ,പീരു മുഹമ്മദ് ഖാന് ,ഷമീര്‍ വലിയ വീട്ടില്‍ ,സി.പി ബാസിത്,കെ.എം ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."