ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളിലെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരനെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശി ഗുര്‍ദീപ് സിംഗ് എന്ന 48കാരനെയാണ് ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്.
രാജ്യത്തേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഗുര്‍ദീപിനെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. വ്യാഴാഴ്ച നുസാകംബന്‍ഗാന്‍ ദ്വീപിലെ ജയിലില്‍ വച്ച് ഇവരെ വെടിവച്ചുകൊല്ലുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഗുര്ദീപടക്കം 13 പേരെയാണ് ഇന്തോനേഷ്യ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്്. ഇവരില്‍ അധികവും വിദേശികളാണ്.
ലഹരി മരുന്നു കേസുകളില്‍ ഏറ്റവും കഠിനമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലക്കുകള്‍ മറികടന്ന് മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ വധശിക്ഷ തിരികെ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."