HOME
DETAILS
MAL
കടല്‍ സമ്മേളനം നടത്തി
backup
May 20 2017 | 21:05 PM
പള്ളുരുത്തി: ട്രോളിങ് നിരോധനം തൊണ്ണൂറ് ദിവസമാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം തീരക്കടലില്‍ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ അണിനിരത്തി കടല്‍ സമ്മേളനം നടത്തി. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
22 കിലോമീറ്റര്‍ അപ്പുറത്തുള്ള കടലില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ 62 ദിവസത്തെ മത്സ്യബന്ധന നിരോധനം ഫെഡറേഷന് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.പി ജോണ്‍ അധ്യക്ഷത വഹിച്ചു. ജാക്സന് പൊള്ളയില്,വി.ഡി.മജീന്ദ്രന്,പി.വി.വില്സന്,വി.എസ്.പൊടിയന്,എന്‍.ജെ.ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."