മാലിന്യ മുക്തമാവാതെ ആലത്തൂര്‍
ആലത്തൂര്‍ : മാലിന്യത്തില്‍ നിന്നും മോചനമില്ലാതെ ആലത്തൂര്‍ നഗരം. മെയിന്‍ റോഡില്‍ ടെലിഫോണ്‍ എക്‌സേഞ്ചിന്ന് മുന്‍പിലാണ് മാലിന്യം കുമിയുന്നത്. ടി.ബിയുടെ മുന്‍വശം, കോര്‍ട്ട് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നുണ്ട്. പെട്ടിവണ്ടികളിലും സ്വകാര്യവാഹനങ്ങളിലും രാത്രി സമയങളില്‍ മാലിന്യം കൊണ്ടിടുകയാണ് ചെയ്യുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.
വീടുകളിലെ മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കണമെന്നാണ് നിയമം. ഗ്രാമ പഞ്ചായത്ത് വക സംസ്‌ക്കരണ ശാല ഉണ്ടെങ്കിലും ശേഖരിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കടകളിലെ മാലിന്യം നിശ്ചിത സംഖ്യ അടച്ചവരുടെ മാത്രം പഞ്ചായത്ത് വാഹനത്തില്‍ ശേഖരിച്ച് സംസ്‌ക്കരണ ശാലയില്‍ എത്തിക്കും.
മെയിന്‍ റോഡില്‍ പല ഭാഗത്തായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാനായി മൂന്ന് സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുപ്രഭാതത്തോട് പറഞ്ഞു. മെയിന്‍ റോഡില്‍ ടെലിഫോണ്‍ എക്‌സേഞ്ച് ,കോര്‍ട്ട് റോഡ് ജംഗ്ഷന്‍,ടി.ബിയുടെ മുന്‍വശം എന്നിവടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."