ലഹരി ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പൊലിസ് പിടിയില്‍
കൊച്ചി: നഗരത്തില്‍ നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ കഞ്ചാവും നിരോധിത ലഹരി ഉല്പന്നങ്ങളുമായി രണ്ട് പേര് പൊലിസ് പിടിയിലായി. എറണാകുളം കുന്നുംപുറം സ്വദേശി മക്കയേക്കല് ഹാരീസ്(22) ആണ് കഞ്ചാവുമായി ഷാഡോ പൊലിസിന്റെ പിടിയിലായത്. ഇയ്യാളില്‍ നിന്നും 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നഗരത്തിന്റെ പലയിടങ്ങളിലായി ഇയാള്‍ കഞ്ചാവു വില്പന നടത്തിയിരുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഷാഡോ സബ്ബ് ഇന്‍സ്പെക്ടര്‍ ഹണി.കെ ദാസിന്റെയും പാലരിവട്ടം സബ്ബ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റേയും നേതൃത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബീഹാര്‍ നളന്ദ സ്വദേശി പര്വേശ്കുമാര് (21)ആണ് നിരോധിത ലഹരി ഉല്പന്നങ്ങളുമായി പിടിയിലായ മറ്റൊരാള്‍. ഇരുപത് കിലേ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഹാന്‍സുമായി പിടിയിലായ വിദ്യാര്‍ഥിയില്‍ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം രമേശ്കുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ സബ്ഇന്‍സ്പെക്ടര്‍ ഹണി കെ.ദാസിന്റെ നേതൃത്വത്തില്‍ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
എറണാകുളം ടൗണ്‍ സെന്‍ട്രല്‍ സബ്ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹരിമോന്, ഷാജിമോന്‍, രഞ്ജിത്ത്, വിശാല്‍, യൂസഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."