ജില്ലയില്‍ പാമ്പുകളെ പിടിച്ചു കടത്തുന്ന ലോബികള്‍ സജീവം
പാലക്കാട്: മലമ്പുഴ, വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍ മലമ്പാമ്പ്, ഇരുതലമൂരി പിടിച്ചു കടത്തുന്ന ലോബികള്‍ സജീവം. മാംസത്തിനും തോലിനും ഔഷധങ്ങള്‍ക്കുമായി മലമ്പാമ്പ്, ഇരുതലമൂരി തുടങ്ങിയ വന്യജീവി വിഭാഗത്തില്‍പ്പെട്ട ഇഴജന്തുക്കളെ വേട്ടയാടുന്നതിനും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊട്ക്കുന്നതിനുമായി ഒരു വലിയ ലോബി തന്നെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
മലമ്പുഴ വനത്തില്‍ നിന്ന് പിടിക്കുന്ന പാമ്പുകളെ കോയമ്പത്തൂര്‍ വിമാനത്താവളം വഴി രാജ്യത്തിന് പുറത്ത് ചൈന, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. പത്തടി നീളമുള്ള മലമ്പാമ്പിന്റെ തോലിന്25000 രൂപാ വരെ വിപണിയില്‍ ലഭ്യമാണ്.
മലമ്പാമ്പിന്റെ മാംസത്തിനും ആവശ്യക്കാര്‍ ധാരാളമാണ്. ഔഷധത്തിനാണ് കൂടുതലായും ഇരുതലമൂരിയെ ഉപയോഗിക്കുന്നത്. ഇതിന് പുറമെ കാട്ടുപന്നികളെ കെണിവെച്ച് പിടിച്ച് പ്രദേശത്തെ കള്ള് ഷാപ്പുകളില്‍ ഭക്ഷണമാക്കുന്നതും വ്യാപകമാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പ്രദേശത്തെ പാമ്പ് വേട്ട വ്യാപകമാകുന്നതിന്റെ പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."