കൊവിഡ് ഭേദമായവരില്‍ മൂന്നു മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല
തിരുവനന്തപുരം: കൊവിഡ് മുക്തരുടെ ആരോഗ്യപരിശോധനയ്ക്ക് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡ് ഭേദമായവരില്‍ മൂന്നുമാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ശരീരത്തിലുണ്ടാകാം. രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. പരിശോധനയില്‍ പോസിറ്റിവായാല്‍ ചികിത്സ നിഷേധിക്കരുത്. ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവയുള്ളവര്‍ക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്നുമാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും കൊവിഡ് പരിശോധന നടത്താം. അത് ആന്റിജന്‍ പരിശോധന ആയിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെയുള്ള പരിശോധനകളില്‍ പോസിറ്റിവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വൈറല്‍ ഷെഡിങ് കാരണം നിര്‍ജീവമായ വൈറസുകള്‍ ശരീരത്തില്‍ ഉണ്ടാകാം. അതുപക്ഷേ കൊവിഡ് ബാധ ആയി കണക്കാക്കാനാകില്ല. കൊവിഡ് ഭേദമായ ആള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിനുശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."