HOME
DETAILS
MAL
എം.ബി.ബി.എസ് സീറ്റ് സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കരുതെന്ന് ഐ.എം.എ
backup
November 20 2020 | 01:11 AM
തിരുവനന്തപുരം: എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കരുതെന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും ഐ.എം.എ. വിദ്യാര്‍ഥികളുടെ ഫീസ് അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കാന്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം.
ഈ വിഷയത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആശങ്കകള്‍ പരിഹരിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. സ്വകാര്യ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഇപ്പോള്‍ നിര്‍ണയിച്ചിരിക്കുന്ന ഫീസിന്റെ മൂന്നിരട്ടിവരെ ആണെന്നിരിക്കെ വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന രീതിയിലാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നതെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."