കേന്ദ്രസംഘം പോത്തുണ്ടി നെല്ലിയാമ്പതി റോഡ് നിരീക്ഷണം പൂര്‍ത്തിയാക്കി
പാലക്കാട്: ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മൂന്നുപേരടങ്ങുന്ന കേന്ദ്രസംഘം പോത്തുണ്ടിനെല്ലിയാമ്പതി തകര്‍ന്ന റോഡിന്റെ നിരീക്ഷണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി ചര്‍ച്ച നടത്തി ജില്ലയിലെ നാശനഷ്ടസ്ഥിതി ഗതികള്‍ വിലയിരുത്തി.
ചേക്കോട് തെരുവ് നായക്കളുടെ ആക്രമത്തില്‍ മുറിവേറ്റ മയില്‍
എല്ലാ വകുപ്പ് ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ അടിയന്തരസാഹര്യത്തില്‍ വകുപ്പുകള്‍ ചെലവിട്ട തുക ഉള്‍പ്പെടുത്തി കൊണ്ടുളള നാശനഷ്ടകണക്കുകള്‍ സമര്‍പ്പിക്കാന്‍ സംഘം നിര്‍ദ്ദേശിച്ചു. തകര്‍ന്ന റോഡുകള്‍ സംബന്ധിച്ച് പഞ്ചായത്ത്,
വില്ലേജ് തലത്തില്‍ വേറിട്ട് സമര്‍പ്പിക്കാനും സംഘം നിര്‍ദ്ദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം പാലക്കാട് ജില്ലയില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഏകദേശം എഴുപത്തിയഞ്ച് ശതമാനം മഴ ആഗസ്റ്റ് മാസത്തോടെ കൂടുതല്‍ ലഭ്യമായതായി റവന്യു അധികൃതര്‍ സംഘത്തെ അറിയിച്ചു.
1459.2 മില്ലിമീറ്ററിന്റെ സ്ഥാനത്ത് 2412.31 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ മഴ കനത്ത സാഹചര്യമാണ് പൊടുന്നനെയുളള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പൊക്കത്ിനു പുറമെ രോഗബാധയും ജില്ലയിയെ കൃഷിനാശത്തിന് കാരണമായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഒട്ടേറെ ബണ്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന രണ്ടാംവിളകൃഷിയിറക്കലും അനിശ്ചിതത്വത്തിലാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ജില്ലയില്‍ മൊത്തം 165ഓളം റിലീഫ് ക്യാമ്പുകള്‍ തുറന്നു. നിലവില്‍ ജില്ലയില്‍ ക്യാമ്പുകള്‍ ഒന്നു തന്നെയില്ല. പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗത്തിന് പുറമെ ദേശീയദുരന്തനിവാരണ വിഭാഗം , എം.ഇ.ജി , റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്. എയര്‍ഫോഴ്‌സ്. വിഭാഗങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയതായി സംഘത്തെ അറിയിച്ചു.
നീതി ആയോഗ് അഡ്‌വൈസര്‍ ഡോ.യോഗേഷ് സുരി, കേന്ദ്ര കുടിവെളളവിതരണം , ശുചിത്വ വകുപ്പ് മന്ത്രാലയം അഡീ.അഡ്‌വൈസര്‍ ഡോ.ദിനേഷ് ചന്ദ്് , കേന്ദ്രറോഡ് ഗതാഗതംഹൈവേ മന്ത്രാലയം റീജിനല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെത്തിയിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ഓഫീസര്‍ സിജി.എം.തങ്കച്ചന്‍ സംഘത്തോടൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."