കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പത്തു ദിവസത്തിനകം പൂര്‍ത്തിയാവും
ജിദ്ദ: വിശുദ്ധ കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പത്തു ദിവസത്തിനകം പൂര്‍ത്തിയാവും. അറ്റകുറ്റപ്പണികളുടെ 52 ശതമാനവും പൂര്‍ത്തിയായി. അവശേഷിക്കുന്ന ജോലികള്‍ അടുത്ത മാസം എട്ടിന് പൂര്‍ത്തിയാവും. വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റലും മര ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികളാണ് നടത്തുന്നത്.
അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് വിശുദ്ധ കഅ്ബാലയം സന്ദര്‍ശിച്ചു. ഹറം കാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്മെന്റ് ഓഫിസ് ആണ് അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈ മാസം 17 മുതല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും ആഗോളതലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുമാണ് ജോലികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."