സ്ഥാനാര്‍ഥികളാകാന്‍ 1.5 ലക്ഷം പേര്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്പിച്ചവരുടെ എണ്ണം 1.5 ലക്ഷം കടന്നു.
പത്രിക സമര്‍പണത്തിനുള്ള അവസാന ദിനമായ ഇന്നലെ വരെ 1,68,028 പത്രികകള്‍ ലഭിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ലഭിച്ച പത്രികകള്‍: ഗ്രാമപഞ്ചായത്ത് (1,23,858), ബ്ലോക്ക് പഞ്ചായത്ത് (14,195), ജില്ലാ പഞ്ചായത്ത് (2,830), മുനിസിപ്പാലിറ്റി (22,798), കോര്പറേഷന് (4,347). മലപ്പുറത്താണ് ഏറ്റവുമധികം പത്രികകള്‍ ലഭിച്ചത്. 20,183 പത്രികകള്‍. 4,631 പത്രികകളുമായി വയനാടാണ് ഏറ്റവും പിന്നില്‍. മറ്റ് ജില്ലകളിലെ കണക്ക്: തിരുവനന്തപുരം (14,247), കൊല്ലം (13,237), പത്തനംതിട്ട (8,560), ആലപ്പുഴ (13,013), കോട്ടയം (11,921), ഇടുക്കി (6,405), എറണാകുളം (17,266), തൃശൂര്‍ (17,012), പാലക്കാട് (12,575), കോഴിക്കോട് (13,260), കണ്ണൂര്‍ (10,417), കാസര്‍കോട് (5,301). സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 23 വരെ പത്രികകള്‍ പിന്‍വലിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."