HOME
DETAILS
MAL
ഡോ.എസ്. അയൂബ് സാങ്കേതിക സര്‍വകലാശാല പ്രോ വൈസ്ചാന്സിലര്
backup
June 28 2019 | 17:06 PM
കൊല്ലം: എ.പി.ജെ അബ്ദുല്‍കലാം കേരള സാങ്കേതിക സര്‍വകലാശാലയുടെ പ്രോ വൈസ്ചാന്‍സിലറായി ഡോ.എസ്. അയൂബിനെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയാണ്. വിദേശരാജ്യങ്ങളിലെ അധ്യാപനപ്രവര്ത്തനമുള്പ്പെടെ മുപ്പതോളം വര്‍ഷത്തെ എന്‍ജിനീയറിങ് അധ്യാപന പരിചയമുണ്ട്.
ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങില്‍ ബി.ടെക്, ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എം.ടെക്, ഡോക്ടറേറ്റ് ബിരുദങ്ങളും നേടി. കേരള സര്‍വകലാശാലയുടെ സെനറ്റ് അംഗം, ഫാക്കല്‍റ്റി മെമ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ അംഗവും റിസര്‍ച്ച് ഗൈഡുമാണ് ഡോ.എസ്. അയൂബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."