പ്രളയ ദുരിതപ്രദേശങ്ങള്‍ നാഷനല്‍ ഹൈവേ അളവെടുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന്
വാടാനപ്പള്ളി: പ്രളയ ദുരിത പ്രദേശങ്ങള്‍ നാഷണല്‍ ഹൈവേ അളവെടുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് തളിക്കുളം പഞ്ചായത്ത്കമ്മിറ്റി.
പ്രളയദുരന്തം മൂലം കഷ്ടതയനുഭവിക്കുന്ന തളിക്കുളം ഗ്രാമപഞ്ചായത്ത് നാല്, അഞ്ച് ആറ് വാര്‍ഡുകള്‍ നാഷണല്‍ ഹൈവേ അളവെടുപ്പില്‍ നിന്നും ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് തളിക്കുളം പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു.
പ്രളയത്തില്‍ മുങ്ങിയ പുളിയന്തുരുത്ത്,കലാഞ്ഞി, തുടങ്ങിയ മേഖലയിലെ സാധാരണക്കാരായ ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. പ്രളയ ദുരന്ത മുഖത്തെ അതി ജീവിച്ചു വീട്ടില്‍ എത്തിയവര്‍ക്കു നാഷണല്‍ ഹൈവേക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് അളവ് മറ്റൊരു ദുരന്തമാണ്. ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന ചുങ്കപ്പാത വേണ്ടിയുള്ള ഈ സ്ഥലമെടുപ്പ് മൂലം വീടുകള്‍ നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എത്രയും പെട്ടെന്ന് സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.സി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂണ്‍ റഷീദ്,കെ.എസ്.റഹ്മത്തുള്ള, പി.എം.സിദ്ദിഖ്, വി.എ.ഇബ്രാഹിം കുട്ടി, കെ.കെ.ഹംസ, വി.കെ.സുലൈമാന്‍, എ.എ.അബൂബക്കര്‍, വി.ഐ.ഇബ്രാഹിം കുട്ടി, അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് പുളിക്കവീട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."