HOME
DETAILS

കൊച്ചി നഗരപരിധിയില്‍ 400 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

  
backup
May 20 2017 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-400-%e0%b4%a8%e0%b4%bf



കൊച്ചി: നഗരത്തിന്റെ ചലനം മുഴുവന്‍ ഇനി കാമറ കണ്ണുകള്‍ ഒപ്പിയെടുക്കും. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങശും അപകടങ്ങളു തടയുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ കാമറ കണ്ണുകള്‍ മിഴിതുറക്കുന്നത്. ഇതിന്റെ ആദ്യ പടിയായി കൊച്ചി നഗരപരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 400 കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഹൈ റെസല്യൂഷനും നൈറ്റ് വിഷനും സൂമിങ് സാധ്യമാക്കുന്നതുമായ പുതുതലമുറയിലെ അത്യന്ത്യാധുനിക കാമറകളാണ് സ്ഥാപിക്കുക. കാമറകള്‍ സ്ഥാപിക്കുന്നതോടെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.  
പ്രധാനസ്ഥലങ്ങളില്‍ നിരീക്ഷണകാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഐ.എം.എ ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എം.എല്‍.എമാരുടെയും കെ.വി തോമസ് എം.പിയുടെയും സാന്നിദ്ധ്യത്തില്‍ കൊച്ചി റേഞ്ച് പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ  ആദ്യഘട്ടത്തില്‍ 400 കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ടെണ്ടര്‍ നടപടികളും ഫണ്ട് വിനിയോഗവും  നടത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കും.
പദ്ധതി പൂര്‍ത്തിയാക്കാന്‍  ആസ്തി വികസനഫണ്ടില്‍ നിന്ന് തുക നല്‍കാമെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. പദ്ധതിയ്ക്ക് എല്ലാ സഹായസഹകരണങ്ങളും കെ.വി തോമസ് എം.പിയും ഉറപ്പുനല്‍കി. യോഗത്തില്‍ കെ.വി തോമസ് എം.പി, എം.എല്‍.എമാരായ കെ.ജെ മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എസ് ശര്‍മ  എന്നിവരും ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പങ്കെടുത്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago