HOME
DETAILS

എ. മരക്കാര്‍ ഫൈസി അന്തരിച്ചു

  
backup
November 20 2020 | 01:11 AM

%e0%b4%8e-%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%9a

 


തിരൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവുമായ എ. മരക്കാര്‍ ഫൈസി നിറമരുതൂര്‍ (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അന്തരിച്ചത്.
സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, വളവന്നൂര്‍ ബാഫഖി യതീംഖാന കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചുവരികയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന നിറമരുതൂര്‍ എ. ബീരാന്‍കുട്ടി മുസ്‌ലിയാര്‍-ഉമ്മാത്തുമ്മ ദമ്പതികളുടെ പുത്രനായി 1946ലാണ് ജനനം.
പിതാവില്‍നിന്ന് നീണ്ടകാലം ദര്‍സ് പഠനം നടത്തി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം നടത്തുകയും 1971ല്‍ ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുക്കന്മാരാണ്. കരിങ്ങനാട്, കോട്ടക്കല്‍ പാലപ്പുറം, ചെമ്മന്‍കടവ്, വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍ ബദ്‌രിയ്യ കോളജ്, പൊന്മുണ്ടം, അയ്യായ, വാണിയന്നൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. അഞ്ചു വര്‍ഷത്തോളമായി താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ മുദരിസായി സേവനം ചെയ്തുവരികയായിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: അബ്ദുറഹിമാന്‍, ശരീഫ്, റാബിയ, റൈഹാനത്ത്, ഉമ്മുഹബീബ, ഹന്നത്ത്, പരേതനായ അബ്ദുല്‍ ഹക്കീം. മരുമക്കള്‍: ബഷീര്‍ മുത്തൂര്‍, റശീദ് ചെമ്പ്ര, കെ.പി.എ റസാഖ് ഫൈസി ആലിങ്ങല്‍, അബ്ദുല്‍ സലീം തലക്കട്ടൂര്‍, സുഹ്‌റ പത്തമ്പാട്, രഹ്‌ന വെട്ടിച്ചിറ. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഹാജി, ആഇശുമ്മ, ഫാത്വിമ, പരേതരായ അബ്ദുല്ല മുസ്‌ലിയാര്‍, ഫാത്വിമക്കുട്ടി. ജനാസ ഇന്നലെ വൈകിട്ട് പത്തമ്പാട് ജുമാമസ്ജിദില്‍ ഖബടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago