HOME
DETAILS
MAL
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജിയില്‍ ഇന്ന് വിധിയുണ്ടാകും
backup
November 20 2020 | 03:11 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഇന്ന് വിധിയുണ്ടാകും. നടിയും സംസ്ഥാന സര്‍ക്കാരുമാണ് വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാണിച്ച് ഹരജി നല്‍കിയത്. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന് നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും നടിയുടെ അഭിഭാഷകന് അറിയിച്ചു.
വനിതാ ജഡ്ജിയായിട്ടുപോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതേ കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ്കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."