പയ്യന്നൂര്‍ പ്രസംഗം: ന്യായീകരിച്ച് കോടിയേരി
തിരുവനന്തപുരം: പയ്യന്നൂരില്‍ താന്‍ നടത്തിയ പ്രസംഗം നിയമവിധേയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രസംഗത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കുന്നതില് തെറ്റില്ല. സ്വയം രക്ഷയ്ക്ക് ചെറുത്ത് നില്‍പ്പ് ആകാമെന്ന് ഭരണഘടന പറയുന്നുണ്ട്. അവകാശത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും കോടിയേരി പറഞ്ഞു. ഈ വിഷയത്തില്‍ നിയമനടപടികളെക്കുറിച്ച് ഭയമില്ല.
പ്രസംഗവുമായി ബന്ധപ്പെട്ട ഏതന്വേഷണം നേരിടാനും വേണ്ടി വന്നാല്‍ ജയിലില്‍ പോവാനും താന്‍ തയാറാണെന്നും കോടിയേരി പറഞ്ഞു.
ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപേദേഷ്ടാവാക്കിയത് സി.പി.എം സെക്രട്ടേറിയറ്റ് ആണെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് എന്ത് തീരുമാനമെടുത്താലും എല്‍.ഡി.എഫ് നിയമമനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച്ച മുന്‍പ് സി.പി.എം, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സി.പി.എം നടത്തിയ ബഹുജന കൂട്ടായ്മയിലാണ് കോടിയേരി വിവാദ പ്രസംഗം നടത്തിയത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."