സെഷന്‍ കോടതി ജാമ്യം നിഷേധിച്ചു; ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവിലൂടെയായിരുന്നു കോടതി ജാമ്യം തള്ളിയത്. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നാണ് എം.ശിവശങ്കര്‍ ജാമ്യഹരജിയില്‍ ഉന്നയിക്കുന്നത്.
ജാമ്യഹരജിയില്‍ വാദം കേട്ട ശേഷമായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വിധി പറയാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ അതിന്റെ തലേന്ന് രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹരജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.
കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിലൂടെ ശിവശങ്കര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."