HOME
DETAILS
MAL
കുത്തിവെപ്പിനുള്ള മരുന്ന് ചെന്നൈയിലെത്തി
backup
June 28 2019 | 18:06 PM
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകള്‍ ചെന്നൈയിലെത്തി. മെനഞ്ചൈറ്റിസ് കുത്തിവെപ്പ്, ഓറല്‍ പോളിയോ വാക്സിന്, 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സീസനല്‍ ഇന്‍ഫ്ളുവന്‍സ വാക്സിന്(എസ്.ഐ.വി)എന്നിവയാണ് തീര്‍ഥാടകര്‍ എടുക്കേണ്ടത്. മരുന്നുകള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകിയതിനാല്‍ ഇതുവരെ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല.
വിദേശത്ത് നിന്ന് ചെന്നൈയില്‍ എത്തിച്ച മരുന്ന് ആരോഗ്യവകുപ്പ് കേരളത്തിലെത്തിക്കും. ജൂലൈ ഒന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കിത്തുടങ്ങാനാണ് ആരോഗ്യവകുപ്പും ശ്രമിക്കുന്നത്.
ജൂലൈ ഏഴ്മുതലാണ് വിമാന സര്‍വിസുകള്‍ തുടങ്ങുന്നത്. ഹജ്ജ് യാത്രയുടെ 10 ദിവസം മുന്‍പെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നാണ് നിബന്ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."