സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തി; യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ട കേസ് നല്കി അക്ഷയ് കുമാര്‍
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുട്യൂബര്‍ക്കെതിരെ മാനനഷ്ട കേസ് നല്കി നടന് അക്ഷയ് കുമാര്‍. 500 കോടിയുടെ മാനനഷ്ടകേസാണ് ബിഹാര്‍ സ്വദേശിയായ യുട്യൂബര്‍ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ നോട്ടിസ് അയച്ചത്.
എഫ്.എഫ് ന്യൂസ് എന്ന ഇയാളുടെ യുട്യൂബ് ചാനലില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ ഉണ്ടെന്ന് അക്ഷയ് ആരോപിത്തുന്നു. നിരുപാധിക മായി മാപ്പു പറയണമെന്നും വീഡിയോകല്‍ പിന്‍വലിക്കണമെന്നും അക്ഷയ് കുമാര്‍ ആവശ്യപ്പെടുന്നുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ചും നിരവധി സെലിബ്രിറ്റികളുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് റാഷിദ് സിദ്ദിഖി എന്നും നോട്ടിസില്‍ പറയുന്നു. നാലു മാസത്തിനുള്ളില്‍ സിദ്ദിഖി 15 ലക്ഷം വരെ യുട്യൂബ് വഴി സമ്പാദിച്ചതായും സബ്സ്ക്രൈബര്‍മാരുടെ എണ്ണം രണ്ടു ലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമായി ഉയര്‍ന്നതായും നോട്ടിസിലുണ്ട്.
ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തി പ്രചരണം, മനപൂര്‍വമായ അപമാന പ്രചരണം, മാനനഷ്ടം തുടങ്ങിയ ചാര്‍ജുകള്‍ ചുമത്തിയാണ് റാഷിദ് സിദ്ദിഖിക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നേരത്തെയും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മകന് ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണത്തിലൂടെ നിരവധിപേര്‍ പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."