ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി
ചാരുംമൂട്: ക്ഷേത്രത്തിന്റെ കടാക്ഷം പദ്ധതിയിലൂടെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി.നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ജീവകാരുണ്യ പദ്ധതിയായ കടാക്ഷം 2017 ന്റെ ഭാഗമായാണ് സഹായങ്ങള്‍ വിതരണം ചെയ്തത്.ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു.
മന്ത്രി മാത്യു ടി.തോമസ് പദ്ധതിയും, ചികിത്സാ സഹായവിതരണവും ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.ആര്‍.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഭൂരഹിതര്‍ക്കുള്ള ഭൂമിയുടെ കൈമാറ്റം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വ്വഹിച്ചു. ഭൂരഹിതര്‍ക്കുള്ള ഭൂമി നല്‍കിയ ഇടക്കുന്നം വലത്തും പറമ്പില്‍ മേല്‍ത്തുണ്ടില്‍ സി.ആര്‍.പ്രദീപ് കുമാറിനെ ആര്‍.രാജേഷ് എം.എല്‍.എ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.അശോകന്‍ നായര്‍, ഓമനാ വിജയന്‍ ,ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി.പ്രമോദ്, ഭാരവാഹികളായ ആര്‍.അജയന്‍, സുരേഷ് പാറപ്പുറം, എ.അജികുമാര്‍, പി.ബി.ഉത്തമന്‍ ,എസ്.സജിമോന്‍, രാജീവ് കുമാര്‍, കെ.രമേശ്, ജയചന്ദ്രന്‍ പിള്ള, ബി.മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."