ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാകാന്‍ വി.എസ് യോഗ്യന്‍: പിണറായിക്കു ഭരണം എന്തെന്നറിയില്ല: പി.സി ജോര്‍ജ്ജ്
കൊല്ലം: ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാകാന്‍ വി.എസ് യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനു ഭരണം എന്തെന്നറിയില്ലെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ. കൊല്ലം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച 'മീറ്റ് ദി പ്രസില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.എം.എസിനും നാലാംക്ലാസുവരെ പഠിച്ച ഇ.കെ നായനാര്‍ക്കും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏഴാംക്ലാസുകാരനായ വി.എസിനും അതിനു കഴിയും. പിണറായി മുഖ്യമന്ത്രിയായിട്ടു രണ്ടുമാസമേ ആയിട്ടുള്ളു. ഇതിനിടക്കു അദ്ദേഹം ചെന്നു തൊട്ടിടത്തെല്ലാം തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ പിണറായി കൊച്ചിയില്‍ പോയതു തെറ്റാണ്.
അവരെ തിരുവനന്തപുരത്തേക്കു വരുത്തണമായിരുന്നു. അതുമാത്രമല്ല കൊച്ചിയില്‍ വച്ചു മാധ്യമങ്ങള്‍ക്കെതിരായി പറഞ്ഞതു ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നു ജോര്‍ജ്ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഹൈക്കോടതി നിഷ്പ്പക്ഷമായി പരിശോധിച്ചു തീരുമാനമുണ്ടാക്കണം. ഒരു പരിജ്ഞാനവുമില്ലാത്ത ഷാഫി മേത്തറെ മുഖ്യമന്ത്രിയുടെ ഉപദേശകരാക്കിയ യു.ഡി.എഫുകാരാണ് ഗീതാ ഗോപിനാഥിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഗീതാ ഗോപിനാഫ് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധയാണ്. ധനമന്ത്രി തോമസ് ഐസക്ക് ധനതത്വശാസ്ത്ര വിദഗ്ധനാണെങ്കിലും പാല്‍പ്പായസത്തിനു മധുരം ഇത്തിരി കൂടുന്നതു നല്ലതാണ്.
അവര്‍ക്കു സേവനം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനെ എന്തിനു എതിര്‍ക്കണമെന്നു ജോര്‍ജ്ജു ചോദിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരില്‍ സുനില്‍കുമാര്‍ അല്ലാതെ മറ്റാരും ഉണ്ടോയെന്നറിയില്ല.
ജി.സുധാകരനെ ആലപ്പുഴയില്‍ മാത്രമേ അറിയു. ത്രീ സ്റ്റാര്‍ ലൈസന്‍സുള്ള എല്ലാ ബാറുകളും തുറന്നുകൊടുക്കണം. യു.ഡി.എഫിന്റെ ബാര്‍ പൂട്ടല്‍ നയത്തിനു ആശയപരമായ ചരിത്രമില്ല. കെ.എം മാണി ഒരിക്കലും ബി.ജെ.പിയിലേക്കു പോകില്ല. അങ്ങനെ വന്നാല്‍ മാണിയും മകനും മരുമകളും മാത്രം കാണും. അവതരിപ്പിച്ച പതിമൂന്നു ബജറ്റും വിറ്റു കാശാക്കിയതു മാണി മാത്രമാണെന്നും ജോര്‍ജ്ജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."