ഇറാഖ് എംബസിയിലെ അതിക്രമം; പ്രതിനിധിയെ തിരിച്ചു വിളിച്ച് ബഹ്‌റൈന്‍
ബഗ്ദാദ്: ഇറാഖിലെ എംബസിയില്‍ അതിക്രമിച്ച് കയറി കൊടി നീക്കിയതില്‍ പ്രതിഷേധിച്ച് പ്രതിനിധിയെ ബഹ്‌റൈന്‍ തിരിച്ചുവിളിച്ചു. ബഗ്ദാദിലെ ബഹ്‌റൈന്‍ എംബസിയില്‍ ഇരച്ചുകയറിയ 200 ഓളം പ്രതിഷേധക്കാരാണ് കൊടി നീക്കിയത്. യു.എസിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ മനാമയില്‍ സമ്മേളനം നടത്തിയതിനെതിരേയാണ് വ്യാഴാഴ്ച പ്രതിഷേധം നടത്തിയത്. എംബസിയിലുണ്ടായിരുന്ന ഇസ്‌റാഈലിന്റെ കൊടി കത്തിക്കുകയും ഫലസ്തീന്റെയും ഇറാഖിന്റെയും കൊടികള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇറാഖിലെ എംബസിയിലുണ്ടായ അതിക്രമത്തില്‍ അപലപിക്കുന്നെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിനിധിയെ തിരിച്ചുവിളിക്കുകയാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ബഗ്ദാദിലെ എംബസിയുടെ സുരക്ഷാ ഉത്തരവാദിത്തം ഇറാഖ് സര്‍ക്കാരിനാണെന്നും മന്ത്രാലയം പറഞ്ഞു. പ്രതിഷേധത്തിനെതിരേ ഇറാഖ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ഇറാഖിലെ വിദേശ പ്രതിനിധികളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണ്. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നും എംബസിയില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രാലയംഅറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."