കരിനിലങ്ങള്‍ നെല്‍കൃഷിക്കൊരുങ്ങുന്നു
തുറവൂര്‍: ചേര്‍ത്തല താലൂക്കിലെ കരിനിലങ്ങളില്‍ മത്സ്യകൃഷി അവസാനിപ്പിച്ച് നെല്കൃഷിക്കൊരുങ്ങുകയാണ് കര്‍ഷകര്‍. ചെറിയതോതില്‍ മഴ ലഭിച്ചു തുടങ്ങിയതോടെ പാടങ്ങളിലെ വെള്ളം വറ്റിച്ചുതുടങ്ങി. അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലായി അയ്യായിരം ഏക്കറിലധികം പാടശേഖരങ്ങളാണുള്ളത്.
ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരമാണിവിടെ കൃഷിയിറക്കുന്നത്. മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. വെള്ളം വറ്റിച്ച് മീന്‍പിടിച്ചു കഴിഞ്ഞാല്‍ നെല്‍കൃഷിക്കായി മഴ ആരംഭിക്കുന്നതുവരെ കാത്തിരിക്കണം. മഴ പെയ്താല്‍ മാത്രമേ പാടശേഖരത്തിലെ ഉപ്പിന്റെ അംശം ഇല്ലാതാകുകയുള്ളു. പിന്നീട് കൊത്തിക്കിളച്ച് വിത്തെറിയും. ചെട്ടി വിരിപ്പ് ഇനത്തിലെ വിത്താണ് പതിവായി വിതയ്ക്കുന്നതെങ്കിലും വൈറ്റില - രണ്ട്, ഉമ തുടങ്ങിയവയും വിതയ്ക്കുന്നുണ്ട്. പിന്നീട് മഴ ലഭിക്കുന്നതിനനുസരിച്ച് ഞാറ് പാകമാകും. ശുദ്ധജലത്തിന് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ മഴയെ മാത്രമാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ഉപ്പിന്റെ അംശം കുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൃഷിയിറക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുമ്പോള്‍ കൃഷിഭവനും ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍, ചില മീന്‍ വളര്ത്തുപാടങ്ങളില് ഇപ്പോഴും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് നെല്കൃഷിയിക്ക് ഭീഷണിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ചന്തിരൂര്‍ വെളുത്തുള്ളി പാടശേഖരത്തില്‍ നെല്‍കൃഷി നടത്താതെ മുഴുവന്‍ സമയ മല്‍സ്യ കൃഷി തന്നെയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."