ഇന്ത്യയില്‍ നിയമലംഘനവും ഏകാധിപത്യവും നിലനില്‍ക്കുന്നു: ഹൈദരലി ഷിഹാബ് തങ്ങള്‍
ആലപ്പുഴ: ഇന്ത്യയിലെ പിന്നോക്കാദി ന്യൂനപക്ഷങ്ങള്‍ ഭരണ വര്‍ഗത്തില്‍നിന്നും നിയമലംഘനവും ഏകാധിപത്യ പ്രവണതയും സഹിക്കേണ്ടിവരുന്നെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
മതങ്ങള്‍ക്ക് അതിന്റെ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭരണം കൈയാളുന്നവര്‍ ചില മതങ്ങളുടെ ആദര്‍ശങ്ങള്‍ തെറ്റായി ജനങ്ങള്‍ക്കിടയില്‍ വ്യാഖ്യനിക്കുന്നു. ഇത് ദോഷകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് നിലനില്‍പ്പില്ലാതായി.
ഇതിനെ നേരിടാന്‍ ശക്തമായ അടിത്തറയുളള പ്രസ്ഥാനങ്ങളാണ് ആവശ്യം.എസ് കെ എസ് എസ് എഫിനെ പോലുളള പ്രസ്ഥാനങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരേണ്ടത് അനിവാര്യമാകുകയാണ്. ആലപ്പുഴയില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സെയ്ദ് അബ്ദുല്ലാ ദാരിമി അല്‍ഹൈദറൂസി, ട്രഷറര്‍ ഫൈസല്‍ ശംസുദ്ദീന്‍, സമസ്ഥകേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ശൈഖുനാ സി. മുഹമ്മദ് അല്‍ഖാസിമി, സമസ്ത ഉപാധ്യക്ഷന്‍ സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.സി വേണുഗോപാല്‍ എം.പി, ഇസ്മയില്‍കുഞ്ഞ് ഹാജി, എ.എം നസീര്‍, പി.സി. ഉമര്‍ മൗലവി വയനാട്, പി.എ. അബൂബക്കര്‍ എസ്.എം.ജെ, ബാബു ശെരീഫ്, അല്‍ഹാജ് പി.കെ. മുഹമ്മദ്, ഡോ. സുബിന്‍, അബ്ദുല്‍ മജീദ് ഹാജി, ഫൈസല്‍ കൊല്ലംപറമ്പില്‍, ഹാജി എം. മുബാറക്, സിയാദ് കാട്ടുങ്കല്‍, ഷാജിക്കോയ, ഉമ്മര്‍കുഞ്ഞ്, അബ്ദുല്‍ ലത്തീഫ്, അബ്ദുശുക്കൂര്‍, ബി.എ ഗഫൂര്‍, എസ്.എം ശെരീഫ്, മാഹീന്‍, ഇഖ്ബാല്‍ സാഗര്‍, ബി.എ റഷീദ്, മുഹമ്മദ് യൂനുസ്, അബ്ദുല്‍ റഷീദ്, നാസിം വലിയമരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."