ചികിത്സാച്ചിലവിന് സ്വരുക്കൂട്ടിയത് മതിയാകില്ല; മീനാക്ഷിക്കായി സഹായംതേടി ഒരു നാട്
തിരുവനന്തപുരം: മീനാക്ഷിയെ ജീവിതത്തിലേക്ക് മടക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. എത്ര സ്വരുക്കൂട്ടിയിട്ടും പ്രതിദിനം അന്‍പതിനായിരത്തിനു മുകളില്‍ വരുന്ന ചികിത്സാച്ചിലവിനു മുന്നില്‍ അതൊന്നും മതിയാകാത്ത സ്ഥിതിയാണ്. സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരിലുമാണ് പ്രതീക്ഷയെന്ന് വര്‍ക്കല പാളയംകുന്ന് നിവാസികള്‍ പറയുന്നു.
പാളയംകുന്ന് ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ മീനാക്ഷി വൈറല്‍പനി ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ദിവസം അന്‍പതിനായിരത്തിലധികം രൂപയാണ് ചികിത്സക്കായി വേണ്ടത്. കൂലിപ്പണി ചെയ്യുന്ന അച്ഛന്‍ ടെന്‍സിങിനും തയ്യല്‍ജോലി ചെയ്യുന്ന അമ്മ മിനിക്കും ഈ തുക ചിന്തിക്കുന്നതിനും അപ്പുറത്താണ്. മീനാക്ഷി ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സാച്ചിലവ് പരിഹരിക്കപ്പെട്ടാല്‍ അവളെ മടക്കിയെടുക്കാനാകുമെന്നാണ് മുഴുവന്‍പേരുടെയും പ്രതീക്ഷ.
സാഹചര്യം മനസിലാക്കി ആശുപത്രി അധികൃതര്‍ ചെറിയ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ശേഷിക്കുന്ന തുകയുടെ കാര്യം പ്രതിസന്ധിയാണ്. ഈ അധ്യയന വര്‍ഷത്തില്‍ പത്താംക്ലാസില്‍ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മിടുമിടുക്കിക്കായി സ്‌കൂള്‍ അധികൃതരും പൂര്‍വ വിദ്യാര്‍ഥികളും രംഗത്തുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെന്‍സിങിന്റെയും മിനിയുടെയും കണ്‍മണിയായി മീനാക്ഷി പിറന്നത്. സ്‌കൂളില്‍ ഓരോ ക്ലാസിലും അവളായിരുന്നു ഒന്നാമത്. ഉപരിപഠനത്തിലേക്കും ജീവിതത്തിലേക്കും വലിയ സ്വപ്നങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നതെന്ന് മീനാക്ഷിയുടെ മാതാപിതാക്കള്‍ പറയുന്നു.
സ്വപ്നങ്ങളിലേക്ക് മടക്കിയെടുക്കാന്‍ അവള്‍ക്കായി ഈ നാടിന് ഒപ്പം മുഴുവന്‍ മനുഷ്യസ്‌നേഹികളും കൂടണം. മീനാക്ഷിയുടെ മാതാവ് മിനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 033901000020922, ഐ.ഒ.ബി അയിരൂര്‍, ഐ.എഫ്.എസ്.സി കഛആഅ 0000339, ഫോണ്‍: 9539310528, 97466 46342.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."