കുടുംബസംഗമങ്ങള്‍ സമൂഹത്തിന് മാതൃകയാകണം: ഡോ. ഖാദര്‍ മാങ്ങാട്
കാഞ്ഞങ്ങാട്: ജീവിതയാതനകളില്‍ കാലിടറിപ്പോയ ആളുകളെ കണ്ടെത്തി അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ കുടുംബസംഗമങ്ങള്‍ വേദിയാകട്ടെയെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും പടന്നക്കാട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു.
പടന്നക്കാട് നെഹ്‌റു കോളജിലെ ബി.എ.എക്കണോമിക്‌സ് ആദ്യ ബാച്ചിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ബാച്ചിന്റെ ചെയര്‍മാന്‍ സി.വി.ഭാവനന്‍ ചടങ്ങില്‍ അധ്യക്ഷനായി. ധനികം-2017 എന്ന പേരില്‍ കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചായിരുന്നു കുടുംബസംഗമം നടന്നത്. അബ്ദുല്ല മുട്ടുന്തല അതിഥികളെ പരിചയപ്പെടുത്തി. അധ്യാപകരായിരുന്ന നാരായണന്‍ നമ്പൂതിരി, പി.കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ സദസ് അനുസ്മരിച്ചു.
മുന്‍ അധ്യാപകരായ പടന്നക്കാട് സി.കെ.നായര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.സി.കുഞ്ഞിക്കണ്ണന്‍നായര്‍, പ്രൊ. കെ.സി കുഞ്ഞിക്കണ്ണന്‍നായര്‍, പ്രൊ. കെ.സി.രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മേഘന പ്രേമനെയും, സംസ്ഥാന മദ്‌റസ പൊതുപരീക്ഷയില്‍ നാലാംസ്ഥാനവും ജില്ലയില്‍ ഒന്നാംസ്ഥാനവും നേടി തഫ്‌രീഫ അബ്ദുല്ലയെ ചടങ്ങില്‍ ഡോ. ഖാദര്‍ മാങ്ങാട് അനുമോദിച്ചു.
നെഹ്‌റു കോളജ് അലുംനി പ്രസിഡന്റ് രാഘവന്‍ കുളങ്ങര, സി.എച്ച്.സുലൈമാന്‍, മണികണ്ഠന്‍, ജേക്കബ്, സുകുമാരന്‍, അശോകന്‍, റീത്ത ബാനു, വനജ, മോളി, പ്രേമന്‍, പവിത്രന്‍, രാമു, ടി.വി.പ്രദീപ്കുമാര്‍, സി.വി.ഭാവനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."