പ്രായം പ്രശ്‌നമല്ല; മരിയ ജോസ് നടന്നാല്‍ സ്വര്‍ണം കൊണ്ടേ പോകൂ
തേഞ്ഞിപ്പലം: കളിക്കളത്തിലിറങ്ങി നടന്നാല്‍ മരിയ ജോസ് സ്വര്‍ണം നേടുമെന്നത് ഉറപ്പ്. 1995 ല്‍ തുടങ്ങിയ ഈ സ്വര്‍ണവേട്ട പ്രായം വകവയ്ക്കാതെ 50-ാം വയസിലും തുടരുകയാണ് മരിയ ജോസ് എന്ന പൊലിസ് ഓഫിസര്‍.
കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന പൊലിസ് മേളയിലെ രണ്ടാം ദിനമായ ഇന്നലെ നടന്ന ആദ്യ മത്സരമായ 10 കിലോമീറ്റര്‍ നടത്തത്തിലാണ് കണ്ണൂര്‍ ജില്ലക്ക് വേണ്ടി മരിയ ജോസ് സ്വര്‍ണം സ്വന്തമാക്കിയത്.
1993 ല്‍ കായിക മത്സരംഗത്തേക്കിറങ്ങിയ ഈ 50 കാരനായ പൊലിസുകാരന്‍ 1995 ല്‍ തുടങ്ങിയതാണ് നടത്തത്തില്‍ തുടര്‍ച്ചയായ സ്വര്‍ണ വേട്ട. 2006ല്‍ തിരുവനന്തപുരത്ത് നടന്ന കായികമേളയില്‍ നാല് സ്വര്‍ണം സ്വന്തമാക്കിയ ഈ താരം കേരള പൊലിസിന്റെ ബെസ്റ്റ് അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 കിലോമീറ്റര്‍ നടത്തം, 10 കിലോമീറ്റര്‍ ഓട്ടം, 5 കിലോമീര്‍ ഓട്ടം, 3 കിലോമീറ്റര്‍ സ്റ്റിപ്പിള്‍ ചേസ് എന്നിവയിലായിരുന്നു അന്ന് സ്വര്‍ണം നേടിയത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിയ ജോസ്. ഭര്യ: ഇറിന്‍. ബി.ബി.എക്ക് പഠിക്കുന്ന ഏക മകളായ ജാക്കിസ് ഇവനോവ വയലിനിസ്റ്റാണ്.മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മത്സരം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ഒന്നാമതും മലപ്പുറം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മേള ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."