HOME
DETAILS

ജില്ലയില്‍ ഒരാഴ്ച തീവ്ര ശുചീകരണ യജ്ഞം

  
backup
September 23 2018 | 11:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0



തിരുവനന്തപുരം: പ്രളയാനന്തര ശുചീകരണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ജില്ലയില്‍ തീവ്ര ശുചീകരണ യജ്ഞം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛാ ഹി സേവ പദ്ധതിയുമായി ചേര്‍ന്നു ഹരിതകേരളം മിഷന്റെയും ജില്ലാ ആസൂത്രണ സമിതിയുടേയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണു പരിപാടി.
നവംബര്‍ ഒന്നിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണ ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും. പകര്‍ച്ചവ്യാധി പ്രതിരോധം, ജലസംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു ശുചീകരണ യജ്ഞം നടത്തുന്നത്.
ഓരോ ദിവസവും നടപ്പാക്കേണ്ട പദ്ധതികള്‍ക്കായി ഹരിത കേരളം മിഷന്‍ വിശദമായ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി. 25ന് കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജലാശയങ്ങളിലെ മാലിന്യങ്ങല്‍ തരംതിരിച്ചു കൈമാറും. 26ന് ഹരിതകേരളം മിഷന്റെ തദ്ദേശതല കര്‍മസേന യോഗം ചേര്‍ന്നു വാര്‍ഡ്തല ശുചീകരണം നടത്തും.
ഹരിതചട്ടം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കും. 27ന് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് ജൈവ, അജൈവ മാലിന്യ സംസ്‌കരണ സന്ദേശങ്ങള്‍ കുട്ടികള്‍ വഴി വീടുകളിലും അയല്‍വീടുകളിലും എത്തിക്കും.
28, 29 തിയതികളില്‍ പൊതുമാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, നീര്‍ച്ചാലുകള്‍, പൊതു കിണറുകള്‍ തുടങ്ങിയവ വൃത്തിയാക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണു ശുചീകരണം. 30ന് കുടുംബശ്രീ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വാര്‍ഡ്തല ശുചിത്വ ആരോഗ്യ സമിതി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളും പരിസരങ്ങളും ശുചിയാക്കി ഡ്രൈഡേ ആചരിക്കും.
ഒക്ടോബര്‍ ഒന്നിന് അങ്കണവാടികള്‍, പൊതുസ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വൃത്തിയാക്കും. രണ്ടിന് ജില്ലാതലത്തില്‍ ഹരിതചട്ട പരിപാലന സെമിനാര്‍ സംഘടിപ്പിക്കും. ഇതില്‍ ഹരിത പ്രതിജ്ഞയെടുക്കുകയും തുടര്‍ന്നുള്ള ഒരു മാസം തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത ചട്ടം നടപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. പ്രളയശേഷമുണ്ടായ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ ജലസംരക്ഷണവും ശുചീകരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും ഇതിനായി നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അഭ്യര്‍ഥിച്ചു.
പഞ്ചായത്ത് തലത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ യജ്ഞത്തെക്കുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മഴവെള്ള സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടം വിപുലമായി പദ്ധതി തയാറാക്കുന്നുണ്ടെന്നു ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്ക് രാജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി പ്രീത, ഹരിത കേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ് പ്രസംഗിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago