ബന്ധുക്കള്‍ കൈയൊഴിഞ്ഞു; ആശ്രയംതേടി അവശനായി രാഘവനാചാരി ആശുപത്രിയില്‍
കരുനാഗപ്പള്ളി: ആരോഗ്യം ക്ഷയിച്ച് അവശനായതോടെ ബന്ധുക്കളും കൈയൊഴിഞ്ഞ കുലശേഖരപുരം ആദിനാട് വടക്ക് കൊച്ചുപുരയ്ക്കല്‍ തറയില്‍ രാഘവനാചാരി(66)ക്ക് വേണ്ടത് ആശ്രയമാണ്. കടത്തിണ്ണകളിലും പഞ്ചായത്ത് പടിക്കലും മറ്റുമാണ് അന്തിയുറക്കം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകെയുണ്ടായിരുന്ന 2.5 സെന്റ് സ്ഥലം ചികിത്സക്കായും മറ്റും വിറ്റതിനെ തുടര്‍ന്ന് വാടക വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു അവിവാഹിതനായ രാഘവന്‍ ആചാരി. എട്ട് വര്‍ഷത്തിന് മുന്‍പുവരേയും മരപ്പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ജീവിച്ചത്.
ഇതിനിടെ കൊച്ചാലുംമൂട്ടില്‍ ബൈക്കിടിച്ച് തെറിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് വലത് കാലിന് ഗുരുതരപരിക്കേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി സുഖം പ്രാപിച്ച് വീണ്ടും വാടക വീട്ടില്‍ തിരിച്ചെത്തി. ഒന്നര വര്‍ഷത്തിന് ശേഷം കാലില്‍ വ്രണം ഉണ്ടായതോടെ വീണ്ടും കാലില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് മുറിവില്‍ മെറ്റല്‍ കഷ്ണം ഇരുന്നതായി കണ്ടെത്തി.
പാറയില്‍ ഉണ്ടായിരുന്ന വെടിമരുന്നിന്റെ അംശം കാലില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ പോലും ആകാതെ വലയുകയാണ്.
വിവരമറിഞ്ഞ് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ, സാമൂഹ്യ സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പ്രദീപ് ആദിനാട്, ജയന്‍ അമൃത, മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രാഘവനാ ചാരിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുമാരും ആചാരിയെ ഏറ്റെടുക്കാന്‍ തയാറാകത്തതിനെ തുടര്‍ന്ന് ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."