സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധി: ജോസ് കെ മാണി
കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ജോസ് കെ മാണി. സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.
നുണകൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും ഒരിക്കല്‍ സത്യം പുറത്തുവരുമെന്നും കെ.എം.മാണിയുടെ ആത്മാവിന്റെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.
കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി. ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. ഇടതു മുന്നണിയ്ക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് നല്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."