മികച്ചവര്‍ക്ക് അംഗീകാരം നല്‍കി എം.എസ്.എഫ് എ പ്ലസ് മീറ്റ്
കാഞ്ഞങ്ങാട്: ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ എക്‌സലന്റ് അവാര്‍ഡും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ന 300 ഓളം വിദ്യാര്‍ഥികള്‍ സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ് ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ട്രയിനറും മനശാസ്തജ്ഞനുമായ ഡോ. രജിത് കുമാര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാഭ്യാസത്തില്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അതിനായി വിദ്യാര്‍ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷിര്‍ സി.എച്ച് മുഹമ്മദ് കോയ എക്‌സലന്റ് അവാര്‍ഡ് വിതരണം ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, കെ.ഇ.എ.ബക്കര്‍, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണി, അനീസ് കളത്തൂര്‍, കെ.കെ ബദറുദ്ദീന്‍, റൗഫ് ബാവിക്കര, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ആസിഫ് ഉപ്പള, റമീസ് ആറങ്ങാടി, ജാഫര്‍ കല്ലന്‍ഞ്ചിറ, അനസ് എതിര്‍ത്തോട്, സാദിഖുല്‍ അമീന്‍, അസ്ഹര്‍ മണിയനോടി, റംഷീദ് തോയമ്മല്‍, റംഷീദ് നംമ്പ്യാര്‍ കൊച്ചി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."