കാര്യങ്ങള്‍ നോക്കാന്‍ പഞ്ചായത്ത് എന്‍ജിനീയര്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ നഗരസഭ ചെയര്മാന്മാരുടെ അസോസിയേഷന് പ്രസിഡന്റ് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലും കാര്യങ്ങള്‍ മറിച്ചല്ല. അലാമപ്പള്ളി ബസ് സ്റ്റാന്‍ഡ്, മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി എന്നിവയുടെ നിര്‍മാണം എങ്ങുമെത്താത്ത നഗരസഭയില്‍ എന്‍ജിനീയറുടെ കസേരയില്‍ ആറുമാസമായി അജാനൂര്‍ പഞ്ചായത്തിലെ എന്‍ജിനീയറാണ് അധിക ചുമതല വഹിക്കുന്നത്.
താല്‍ക്കാലികമായി നിയമിതനായ ഇദ്ദേഹം എത്ര കാലം വരെ ഉണ്ടാവുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും ഉറപ്പില്ല.
ഇത് കൂടാതെ ഒന്നാം ഗ്രേഡ് സീനിയര്‍ സുപ്രണ്ട്, എല്‍.ഡി ക്ലര്‍ക്ക് രണ്ട്, എന്നീ തസ്തികകളും ഇവിടെ നാഥനില്ലാക്കളരിയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സെക്രട്ടറിയില്ലാതിരുന്ന നഗരസഭയില്‍ ഏപ്രില്‍ മാസത്തിലാണ് പുതിയ സെക്രട്ടറി ചാര്‍ജെടുത്തത്. അതുവരെ സീനിയര്‍ സുപ്രണ്ടിനായിരുന്നു സെക്രട്ടറിയുടെ ചുമതല. സെക്രട്ടറി തസ്തികയിലെ ഒഴിവ് നികന്നതോടെ സുപ്രണ്ടിന്റെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്.
കൂടാതെ ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മില്‍ ഐക്യമില്ലായ്മയും നഗരസഭയിവലെ ജനക്ഷേമ പദ്ധതികളെയും വികസന പ്രവര്‍ത്തികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്ന മുനിസിപ്പല്‍ എന്‍ജിനിയറും ഭരണസമിതിയുമായി നിയമ പോരാട്ടം ഈയിടെയാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."