തലയടുക്കത്തെ യന്ത്ര സാമഗ്രികള്‍ കൊണ്ടുപോയി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്തെ ഖനന നീക്കം കെ.സി.സി.പി.എല്‍ ഉപേക്ഷിച്ചതായി സൂചന. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഖനിയിലുണ്ടായിരുന്ന കമ്പനിയുടെ യന്ത്ര സാമഗ്രികള്‍ കൊണ്ടുപോയി. പൊലിസിന്റെ സഹായത്തോടെയാണ് ഇവ മാറ്റിയത്.
യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ വന്നാലുണ്ടാകുന്ന നാട്ടുകാരുടെ പ്രതികരണം ഭയന്ന് കമ്പനി പൊലിസിനെ സമീപിച്ചിരുന്നു. പൊലിസിന്റെ നിര്‍ദേശപ്രകാരം സര്‍വകക്ഷി ജനകീയ സമിതി ഭാരവാഹികള്‍ ഖനിയുടെ പൂട്ട് തുറന്നു കൊടുക്കുകയായിരുന്നു.
ഹിറ്റാച്ചി, ജെ.സി.ബി, മറ്റ് യന്ത്രസാമഗ്രികള്‍ എന്നിവയാണ് കൊണ്ടുപോയത്. അതേസമയം യന്ത്ര തകരാറിനെ തുടര്‍ന്ന് ഒരു ഹിറ്റാച്ചി കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഖനനം പുനരാരംഭിക്കാനുള്ള കമ്പനിയുടെ നീക്കം ജനകീയസമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്.
കഴിഞ്ഞ മാസം ഖനനം സംബന്ധിച്ച കാര്യങ്ങള്‍ പുനരാലോചിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ സര്‍വകക്ഷി ജനകീയ സമിതി ഭാരവാഹികളുടെ യോഗം വിളിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല.
ഖനം വേണ്ടെന്ന പഴയ തീരുമാനത്തില്‍ മാറ്റമില്ലെന്നു കാണിച്ച് മന്ത്രിക്ക് കത്തും അയച്ചിരുന്നു.
ജനകീയ സമരത്തെ തുടര്‍ന്ന് 2015 ഫെബ്രുവരിയിലാണ് ഇവിടുത്തെ ലാക്ടറൈറ്റ് ഖനം കെ.സി.സി.പി.എല്‍ നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."