HOME
DETAILS
MAL
ബിനീഷിനെ 'അമ്മ' യില്‍ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍; എതിര്‍ത്ത് മുകേഷും ഗണേഷും
backup
November 20 2020 | 12:11 PM
കൊച്ചി: ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ ഈ ആവശ്യത്തെ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.
സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."