HOME
DETAILS

ടി.പിയുടെ ചോരവീണ മണ്ണില്‍ സാന്ത്വനമായെത്തിയ സൂര്യതേജസ്

  
backup
July 28 2016 | 18:07 PM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%8b%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d

കേരളത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മഹാശ്വേതാ ദേവി ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവിവരം അറിഞ്ഞത്. സുഹൃത്തുക്കള്‍ കാര്യങ്ങള്‍ പറഞ്ഞതോടെ ഒഞ്ചിയം സന്ദര്‍ശിക്കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. കെ.കെ രമയെയും ടി.പിയുടെ അമ്മയെയും മകന്‍ അഭിനന്ദിനെയും കണ്ടശേഷം അവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഓരോവാക്കും ഒരമ്മമനസിന്റെ വേദനയില്‍നിന്ന് ഉയര്‍ന്നതായിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ പിറകെപോകുന്ന രാഷ്ട്രീയക്കാരെ നാടുകടത്തണമെന്ന് അവര്‍ പറഞ്ഞു.


   ബംഗാളിന്റെ ഇടതുപക്ഷമനസിലൂടെ ജീവിതം പടുത്തുയര്‍ത്തിയ ദീദിയുടെ മനസില്‍ എന്നും വിപ്ലവത്തിന്റെ ദൃഢനിശ്ചയങ്ങളായിരുന്നു. അതുകൊണ്ടുതന്നെയാണ് ടി.പിയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം കോഴിക്കോട് നടന്ന എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴും അതേ തീവ്രനിലപാടുകള്‍ അവര്‍ തുറന്നു പങ്കുവച്ചതും. ഒഞ്ചിയത്തുനിന്നുള്ള മടക്കയാത്രക്കിടെ വള്ളിക്കാട് ടി.പി വെട്ടേറ്റുവീണ സ്ഥലത്തുപോകണമെന്ന് അവര്‍ വാശിപിടിച്ചു.


അവിടെയെത്തി മൗനിയായിനിന്ന ആ അമ്മ, അപ്പോഴും ഉണങ്ങാത്ത ചോരപ്പാടുകള്‍തീര്‍ത്ത ആ ഭൂമിയിലെ ഒരുപിടി മണ്ണെടുത്ത് തന്റെ തൂവാലയില്‍ പൊതിഞ്ഞാണ് മടങ്ങിയത്. ഭരണകൂടത്തിന്റെ ഒത്താശയോടെ കൊലചെയ്യപ്പെട്ട ബഷായ് ടുഡു എന്ന വിമത പോരാളിയെകുറിച്ചുള്ള തന്റെ നോവലായ 'ഓപ്പറേഷന്‍ ബഷായ് ടുഡു' എന്ന നോവല്‍ ടി.പി ചന്ദ്രശേഖരനു സമര്‍പ്പിക്കുന്നു എന്നാണ് അന്നവര്‍ പറഞ്ഞത്.


   നിലവിലെ സാമൂഹ്യവ്യവസ്ഥക്കെതിരേ കലഹിക്കുന്നവരുടെയും വിമതരുടെയും അടിസ്ഥാന ജനവിഭാഗത്തിന്റെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും കൂടെയായിരുന്നു എന്നും മഹാശ്വേതാദേവി. അവരുടെ രചനകളിലെല്ലാം ഇത്തരക്കാരാണ് കഥാപാത്രങ്ങള്‍
     കേരളത്തിലെ പ്രമുഖനായ സി.പി.എം നേതാവ് ചന്ദ്രശേഖരന്റെയടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ചു സംസാരിച്ചപ്പോള്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് അവര്‍ കത്തെഴുതി.

ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിച്ചപ്പോള്‍ ഇങ്ങനെയൊക്കെ കേള്‍ക്കാന്‍ താന്‍ എന്തപരാധമാണ് ചെയ്തതെന്നാണ് പിണറായിയോട് അവര്‍ ചോദിച്ചത്.
   ഒഞ്ചിയത്ത് അവര്‍ വന്നു തനിക്കുനല്‍കിയ ഊര്‍ജം എത്രയോ വലുതായിരുന്നുവെന്ന് കെ.കെ.രമ ഓര്‍ക്കുന്നു. തളര്‍ന്നുപോകാവുന്ന അവസ്ഥയില്‍നിന്നു തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനും പിന്നീടങ്ങോട്ടുള്ള ജീവിതത്തിനും അവരുടെ വാക്കുകളാണ് തണലായതെന്ന് രമ പറഞ്ഞു.


ടി.പി കൊല്ലപ്പെട്ടിട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ സാംസ്‌കാരിക സമൂഹം പ്രതികരിക്കാന്‍ അറച്ചുനിന്നപ്പോള്‍ മേയ് 12ന് മഹാശ്വേതാദേവി എത്തിയതിനുശേഷമാണ് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ടി.പി വധത്തിനെതിരേ പ്രതികരിച്ചതെന്നും രമ പറഞ്ഞു. പിന്നീട് കേരളത്തിലെത്തിയപ്പോഴും തന്നെ വിളിക്കാനും സംസാരിക്കാനും മനസുകാണിച്ച അവര്‍ യഥാര്‍ഥത്തില്‍ സാധാരണക്കാരനോടൊപ്പം നിന്ന അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് രമ ഓര്‍ക്കുന്നു.






ഇന്ത്യന്‍ സാഹിത്യത്തിന്
വലിയ നഷ്ടം: എം.ടി

മഹാശ്വേതാദേവിയുടെ വിയോഗം ഇന്ത്യന്‍ സാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് എം.ടി വാസുദേവന്‍ നായര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
200ലേറെ പുസ്തകങ്ങള്‍ ലോകസാഹിത്യത്തിന് നല്‍കിയ അവര്‍ കേവലം ഒരു എഴുത്തുകാരി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വലിയഭാഗം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അവശവിഭാഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ അവര്‍ തയാറായതായും എം.ടി പറഞ്ഞു.

മനുഷ്യാവകാശങ്ങളുടെ
മുന്നണിപ്പോരാളി: സുധീരന്‍
പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മഹാശ്വേതാ ദേവി ആദിവാസികള്‍ക്കും മറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നിരന്തരമായി പൊരുതിയ എഴുത്തുകാരിയായിരുന്നുവെന്ന്  കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.


മരിച്ചാല്‍ മരമായി അതിജീവിക്കും
തന്റെ ഒസ്യത്തെന്നപോലെ അവസാനകാലത്ത് മഹാശ്വേതാ ദേവി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്നന്നേക്കുമായി ജീവിക്കാന്‍, ചിരഞ്ജീവിയാവാന്‍ ഇഷ്ടപ്പെടുന്നു. എന്റെ മൃതദേഹം കത്തിക്കരുത്. പുരുളിയയില്‍ കുഴിച്ചിട്ടാല്‍ എനിക്കിഷ്ടപ്പെടും. പക്ഷേ അവരൊക്കെ പഴയവരാ... മുട്ടന്‍ ഹിന്ദുക്കള്‍! അവര്‍ അനുവദിക്കില്ല. തേജ്ഗര്‍(ഗുജറാത്ത്) ആണ് ഏറ്റവും നല്ലത്. ഞാന്‍ മരിച്ചാല്‍ എന്നെ കുഴിച്ചിട്ടിട്ട് അതിന്റെ മീതെ ഒരു മഹുവാമരം(ആദിവാസിമേഖലയില്‍ ധാരാളമായി കാണപ്പെടുന്ന മരം)നടണം. അവിടെയുള്ള മഹുവയോട് എനിക്ക് വലിയ സ്‌നേഹമാ, ജീവിക്കുന്ന, അതിജീവിക്കുന്ന ഒരു മരം...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago