മാധ്യമപ്രവര്‍ത്തകനെ മണല്‍ മാഫിയാ സംഘം ആക്രമിച്ചു
തൃക്കരിപ്പൂര്‍: മാധ്യമ പ്രവര്‍ത്തകനെ മണല്‍ മാഫിയാ സംഘം ആക്രമിച്ചു. തൃക്കരിപ്പൂരിലെ ടി.സി.എന്‍ ചാനല്‍ എഡിറ്റര്‍ പി പ്രസാദിനെയാണ് വെള്ളിയാഴ്ച്ച രാത്രി രണ്ടംഗ സംഘം അക്രമിച്ചത്. ചാനലില്‍ നിന്ന് ഇളമ്പച്ചിയിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന പ്രസാദിന്റെ ബൈക്ക് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
നിര്‍മാണം പൂര്‍ത്തിയായ ഇളമ്പച്ചി അടിപ്പാത പരിസരത്തു നിന്ന് മണല്‍ കടത്തികൊണ്ടുപോകുന്നത് ചാനലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതാണ് അക്രമത്തിന് കാരണം. സംഘം വധ ഭീഷണി മുഴക്കിയതായി പ്രസാദ് ചന്തേര പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തൃക്കരിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചന്തേര പൊലിസില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."