HOME
DETAILS
MAL
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അമിത ഫീസ് ഡി.ടി.പി.സി സെക്രട്ടറിയെ ഉപരോധിച്ചു
backup
September 23 2018 | 11:09 AM
കൊല്ലം: കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഡി.ടി.പി.സി സെക്രട്ടറിയെ ഉപരോധിച്ചു. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ അമിതമായ ഫീസ് വര്‍ധനവിനെതിരേ നടത്തിയ സമരം കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിഖ്.എം. ദാസ് ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ഫോണില്‍ അറിയിച്ചതനുസരിച്ച് പൊലിസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി.
ഒരാഴച്ചയ്ക്കകം ഉന്നതഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകാത്ത പക്ഷം നിരന്തരസമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്ത് വരുമെന്ന് കൗശിഖ് എം. ദാസ് അറിയിച്ചു.
സമരത്തിന് അയത്തില്‍ ശ്രീകുമാര്‍, ശകത് കടപ്പാക്കട, നെഫ്സല്‍ കലതിക്കോട്, ശാലു മുതിരപ്പറമ്പ്, അരുണ്‍ കോട്ടയ്ക്കകം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."